ദേശീയം (www.evisionnews.co): ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. മാതാപിതാക്കള്‍ പെണ്‍മക്കളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണെങ്കില്‍ ഹാഥ്റസ് സംഭവങ്ങള്‍ ഇല്ലാതാകുമെന്നാണ് എംഎല്‍എ പറഞ്ഞത്.
'എല്ലാ മാതാപിതാക്കളും പെണ്‍മക്കളെ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കി സംസ്‌കാരമുള്ളവരായി വളര്‍ത്തണം. ഞാന്‍ എംഎല്‍എ മാത്രമല്ല, അധ്യാപകനുമാണ്. സംസ്‌കാരം കൊണ്ടു മാത്രമേ പീഡനങ്ങള്‍ അവസാനിപ്പിക്കാനാവൂ. നല്ല ഭരണം കൊണ്ടോ ആയുധം കൊണ്ടോ സാധ്യമല്ലത്. സര്‍ക്കാരിന് കടമയുണ്ട്. അതോടൊപ്പം കുടുംബവും ഉത്തരവാദിത്വം നിര്‍വഹിക്കണം. സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുള്ളതുപോലെ തന്നെ പെണ്‍മക്കളില്‍ മൂല്യങ്ങള്‍ വളര്‍ത്താന്‍ കുടുംബവും ശ്രദ്ധിക്കണം. നല്ല ഭരണവും സംസ്‌കാരവും രാജ്യത്തെ സുന്ദരമാക്കും. അല്ലാതെ വേറെ വഴിയില്ല'.
യുപിയിലെ ഭല്ലിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിന് കാരണം അവരുടെ സ്വഭാവ ദൂഷ്യമാണെന്ന് പരോക്ഷമായി പറയുകയാണ് എംഎല്‍എ. നട്ടെല്ല് തകര്‍ന്ന് നാവ് അറുക്കപ്പെട്ട് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിലാണ് ബിജെപി എംഎല്‍എയുടെ ഈ പരാമര്‍ശം. രാമരാജ്യം എന്ന് അവകാശപ്പെടുന്നിടത്ത് എന്തുകൊണ്ടാണ് ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നത് എന്ന ചോദ്യത്തോടാണ് എംഎല്‍എയുടെ ക്രൂരമായ ഈ പ്രതികരണം.
Post a Comment
0 Comments