Type Here to Get Search Results !

Bottom Ad

പുണ്യറബീഹിനെ വരവേറ്റ് എസ്‌കെഎസ്എസ്എഫ് മീലാദ് കാമ്പയിന് പ്രൗഡതുടക്കം


കാസര്‍കോട് (www.evisionnews.co): പുണ്യ റബീഇനെ വരവേറ്റ് 'തിരുനബി(സ) ജീവിതം, സമഗ്രം, സമ്പൂര്‍ണ്ണം' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റിയുടെ ജില്ലാതല ഉദ്ഘാടനം ചട്ടഞ്ചാല്‍ എംഐസിയില്‍ സമസ്ത വൈസ് പ്രസിഡന്റ് യുഎം അബ്ദുറഹിമാന്‍ മൗലവി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. 

മുഹമ്മദ് ഫൈസി കൊടുവള്ളി ഉസ്താദ് പ്രാര്‍ത്ഥന നടത്തി. അഷ്‌റഫ് റഹ്മാനി ചൗക്കി പ്രമേയ പ്രഭാഷണം നടത്തി. വികെ മുശ്താഖ് ദാരിമി സ്വാഗതം പറഞ്ഞു. സര്‍ഗലയ സംസ്ഥാന ചെയര്‍മാന്‍ മൂസ നിസാമി, ലത്തീഫ് കൊല്ലംപാടി സംസാരിച്ചു. മീലാദ് പ്രഭാഷണങ്ങള്‍, മന്‍ഖൂസ് മൗലീദ് പഠനം, നബിദിനാഘോഷം വിമര്‍ശനങ്ങള്‍ക്ക് മറുപടി, മൗലീദ് ജല്‍സ, ഓരോ വീട്ടിലും മൗലീദ് സദസ്, ഇബാദ് ജില്ലാ സമിതിയുടെ ഇലല്‍ മന്ദൂബ്, ക്വിസ് മത്സരങ്ങള്‍ തുടങ്ങി ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ ജില്ലാ കമ്മിറ്റിയുടേയും ജില്ലാ ഉപസമിതികളുടെയും നേതൃത്വത്തില്‍ നടക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad