Type Here to Get Search Results !

Bottom Ad

അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി കാസര്‍കോട്ടുകാരി: 35 ദിവസംകൊണ്ട് ഷംന പൂര്‍ത്തിയാക്കിയത് 628 കോഴ്‌സ്


കാസര്‍കോട് (www.evisionnews.co): 35 ദിവസംകൊണ്ട് 628 കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി കാസര്‍കോട് സ്വദേശിനി. മേല്‍പ്പറമ്പ സ്വദേശിനിയും കൊച്ചിയില്‍ എംബിഎ വിദ്യാര്‍ഥിനിയുമായ കടംങ്കോട് എഫ്ആര്‍ മന്‍സിലില്‍ ഫാത്തിമ്മത്ത് ഷംന (23) ആണ് കേരളത്തിന് അഭിമാനമായത്. വെറും 35 ദിവസത്തിനുള്ളില്‍ 628 ക്ലാസുകളില്‍ പങ്കെടുത്താണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച് അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്. 

കോവിഡ് കാലത്ത് വീട്ടിനുള്ളില്‍ ലോക്ക്ഡായ ദിവസങ്ങളില്‍ വിവിധ വിദേശ യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് ഷംന റെക്കോഡ് സ്വന്തമാക്കിയത്. കോഴ്‌സറാ എന്ന ഓണ്‍ലൈന്‍ പ്രോഗാമില്‍ 628 കോഴ്‌സുകളാണ് വെറും 35 ദിവസത്തിനുള്ളില്‍ ഷംന പൂര്‍ത്തികരിച്ചത്. രാജ്യത്ത് തന്നെ ആദ്യമാണ് ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച് ഇത്രയും ചുരുങ്ങിയ ദിവസത്തിനകം സര്‍ട്ടിഫിക്കേറ്റുകള്‍ സ്വന്തമാക്കുന്നത്. 


ദേളി സഅദിയ കോളജില്‍ ബിബിഎ പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഉന്നതപഠനമെന്ന സ്വപ്‌നവുമായി ഷംന കാസര്‍കോട് ജില്ല വിട്ടത്. എറണാകുളത്ത് കൊച്ചി എംഇഎസ് ഐമാറ്റ് കോളജില്‍ എംബിഎക്ക് ചേര്‍ന്നു. ഇവിടെന്നാണ് എംബിഎ പഠനത്തോടൊപ്പം തന്നെ വിദേശ യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ ഓണ്‍ലൈനിലൂടെ അഭ്യസിക്കുകയായിരുന്നു. മേല്‍പറമ്പ് കടയങ്കോട് എഫ്ആര്‍ മന്‍സിലില്‍ ശരീഫിന്റെയും ഫൗസിയയുടെയും മകളാണ്. പത്താംതരം വിദ്യാര്‍ത്ഥി ഷഹീമും ഒന്നാംതരക്കാരന്‍ ഷാസും സഹോദരങ്ങളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad