കാസര്‍കോട് (www.evisionnews.co): പതിനായിരം കടന്ന് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക കേസുകള്‍. ഇതുവരെ 10407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് 476 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 457 പേര്‍ക്കാണ്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 165 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
11734 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 745 പേര്‍ വിദേശത്ത് നിന്നെത്തിയവരും 582 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും. 8415 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 94 ആയി. നിലവില്‍ 3225 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1751 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.
വീടുകളില്‍ 3300 പേരും സ്ഥാപനങ്ങളില്‍ 1186 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4486 പേരാണ്. പുതിയതായി 263പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1816 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 412 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 208 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 475 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 317 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Post a Comment
0 Comments