Type Here to Get Search Results !

Bottom Ad

മാനസിക പിരിമുറുക്കം; ലോക്ഡൗണിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 173 കുട്ടികള്‍


കേരളം (www.evisionnews.co): കോവിഡ് വ്യാപനവും ലോക്ഡൗണും തീര്‍ത്ത മാനസിക പിരുമുറുക്കം കേരളത്തില്‍ കൂടുതല്‍ ജീവനുകളെടുത്തെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 173 കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് കണക്ക്. കേരളാ പോലീസ് ആണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്. 10നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തത്.
മാനസിക പിരിമുറക്കമാണ് ആത്മഹത്യകളുടെ കാരണമെന്നാണ് കരുതുന്നത്. ലോക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 23 മുതല്‍ ഈ മാസം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. പാലക്കാട്, തിരുവനന്തപുരം റൂറല്‍, മലപ്പുറം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad