എറിഞ്ഞ് തോല്‍പിച്ച് നൈറ്റ് റൈഡേഴ്സ്: ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരെ 10റണ്‍സ് ജയം
09:33:00
0
കായികം (www.evisionnews.co): ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 10 റണ്‍സ് ജയം. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 168 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഷെയ്ന്‍ വാട്സണാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 40 ബോള്‍ നേരിട്ട വാട്സണ്‍ ഒരു സിക്സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയില്‍ 50 റണ്‍സ് നേടി.
അമ്പാട്ടി റായിഡു 27 ബോളില്‍ 30, ഫാഫ് ഡുപ്ലേസി 10 ബോളില്‍ 17, ധോണി 12 ബോളില്‍ 11, സാം കറന്‍ 11 ബോളില്‍ 17 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ജഡേജ 8 ബോളില്‍ 21 റണ്‍സുമായി പൊരുതി പുറത്താകാതെ നിന്നു. ഒരുഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ച കൊല്‍ക്കത്തയെ സാഹചര്യത്തിനൊത്ത് ഉയര്‍ന്ന ബോളര്‍മാരാണ് അവസാന നിമിഷം ജയത്തിലേക്ക് ആനയിച്ചത്. കൊല്‍ക്കത്തയ്ക്കായി കംലേഷ് നാഗര്‍കോട്ടി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Post a Comment
0 Comments