കാസര്‍കോട് (www.evisionnews.co): കല്ലിങ്കാല്‍ ശാഖ മുസ്ലിം ലീഗ് ഓഫീസ് പിഎ അബ്ബാസ് ഹാജി സ്മാരക സൗധം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കല്ലിങ്കാല്‍ ശാഖാ പ്രസിഡന്റ ഹംസ കളരി അധ്യക്ഷത വഹിച്ചു. ജപ്പാന്‍ മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. റാഷീദ് കല്ലിങ്കാല്‍ സ്വാഗതം പറഞ്ഞു.
അബ്ബാസ് ഹാജി സ്മാരക ഹാള്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ മുഖ്യാതിഥിയായി. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ പിഎ അബൂബക്കര്‍ ഹാജി ആമുഖപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെഇഎ ബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തൊട്ടി സാലി ഹാജി, മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ഹനീഫ കുന്നില്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, ദുബൈ കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാല്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം അബ്ദുല്‍ ഖാദര്‍ ഹാജി മുസ്ലിം ലീഗ് മണ്ഡലം കൗണ്‍സിലര്‍ എകെ മുഹമ്മദ് കുഞ്ഞി ഹാജി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ ചേറ്റുകുണ്ട്, മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് ജോ. സെക്രട്ടറി കാരി റഹ്മാന്‍ പ്രസംഗിച്ചു.
Post a Comment
0 Comments