Type Here to Get Search Results !

Bottom Ad

മാസങ്ങള്‍ക്ക് ശേഷം കാസര്‍കോടിന് ആശ്വാസം: 15 രോഗികള്‍: 90 പേര്‍ രോഗമുക്തിയായി


കാസര്‍കോട് (www.evisionnews.co): മാസങ്ങള്‍ക്ക് ശേഷം കാസര്‍കോട് ജില്ലയ്ക്ക് നേരിയ ആശ്വാസം. ഇന്ന് ജില്ലയില്‍ 15പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 15പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 90 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

5157 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 556 പേര്‍ വിദേശത്ത് നിന്നെത്തിയവരും 400 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 4201 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 3716 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി. 1403 പേരാണ് കോവി ഡ് ബാധിതരായി ചികിത്സയിലുള്ളത്. വീടുകളില്‍ 5317 പേരും സ്ഥാപനങ്ങളില്‍ 1069 പേരും ഉള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6386 പേരാണ്.
കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പള്ളിക്കര- ഒന്ന്
എന്‍മകജെ- ഒന്ന്
തൃക്കരിപ്പൂര്‍- ഒന്ന്
അജാനൂര്‍- ഒന്ന്
മംഗല്‍പാടി- രണ്ട്
മധൂര്‍- രണ്ട്
മുളിയാര്‍- ഒന്ന്
കുമ്പള- രണ്ട്
മൊഗ്രാല്‍പുത്തൂര്‍- മൂന്ന്
മഞ്ചേശ്വരം- ഒന്ന്
ചെമ്മനാട് നിന്ന് 20 പേര്‍, കാഞ്ഞങ്ങാട് നിന്ന് 13 പേര്‍, അജാനൂര്‍, ഉദുമ, വലിയപറമ്പയില്‍ നിന്ന് 6 പേര്‍ വീതം, കാസര്‍കോട് നിന്ന് 5 പേര്‍, മധൂര്‍, ബദിയടുക്കയില്‍ നിന്ന് നാല് പേര്‍ വീതം, കോടോം-ബേളൂരില്‍ നിന്ന് മൂന്ന് പേര്‍, തൃക്കരിപ്പൂര്‍, കുമ്പള, പിലിക്കോട്, ചെങ്കള, ചെറുവത്തൂര്‍, പള്ളിക്കര, കയ്യൂര്‍-ചീമേനി യില്‍ നിന്ന് രണ്ട് പേര്‍ വീതം, ബേഡടുക്ക, പുത്തിഗെ, മുളിയാര്‍, മഞ്ചേശ്വരം, പനത്തടി, മൊഗ്രാല്‍പുത്തൂര്‍, വെസ്റ്റ്എളേരി, പയ്യന്നൂര്‍ ,കാങ്കോലില്‍ നിന്ന് (കണ്ണൂര്‍ ജില്ല ) ഒരാള്‍ വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.

Post a Comment

0 Comments

Top Post Ad

Below Post Ad