കാസര്‍കോട് (www.evisionnews.co): എസ്‌വൈഎസ് മെമ്പര്‍ശിപ്പ് കാമ്പയിന്റെ ഭാഗമായുള്ള കൗണ്‍സില്‍ യോഗം പറപ്പാടി ജാമിഅ ജൂനിയര്‍ അറബിക് കോളജ് ഓഡിറ്റേറിയത്തില്‍ ചേര്‍ന്നു. ഹമീദ് പറപ്പാടി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്പി സലാഹുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. അബുബക്കര്‍ സാലൂദ് നിസാമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യു സഹദ് ഹാജി, എംഎ ഖലീല്‍, ബഷീര്‍ ദാരിമി തളങ്കര, ഹാരിസ് ദാരിമി ബെദിര, ഷാഫി ഹാജി കോട്ടക്കുന്ന്, ഹമീദ് മളങ്കള ഹാരിസ് ചൂരി പ്രസംഗിച്ചു.
2020-23 വര്‍ഷത്തെ കമ്മിറ്റി പ്രസിഡന്റായി ഹമീദ് പറപ്പാടിയെയും ജനറല്‍ സെക്രട്ടറിയായി എംഎ ഖലീല്‍ മുട്ടത്തൊടിയെയും ട്രഷററായി സിഎ അബ്ദുല്ല കുഞ്ഞി ചാലയെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: എന്‍എ മുഹമ്മദ് കുഞ്ഞി അറന്തോട്, മുഹമ്മദ് ഗോവ, അബ്ദുല്ല ചാല, മുഹമ്മദ് കുഞ്ചാര്‍ (വൈസ് പ്രസി), സി.ഐ അബ്ദുസലാം, ഹനീഫ് ഹാജി കമ്പാര്‍, എംഎസ് മുഹമ്മദ് പട്ടള, എംഎം അബു ഉളിയത്തടുക്ക (സെക്ര).
ഉപസമിതി: മജ്‌ലിസുന്നുര്‍ ബഷീര്‍ ദാരിമി തളങ്കര (അമീര്‍), അബ്ദുല്ല ഫൈസി കുഞ്ചാര്‍ (കണ്‍വീനര്‍), ഉറവ്: മൊയ്തീന്‍ കൊല്ലമ്പാടി (ചെയര്‍), മുഹമ്മദ് കുഞ്ഞി തുരുത്തി (കണ്‍), ആദര്‍ശ സമിതി- ഹാരിസ് ദാരിമി ബെദിര (ചെയര്‍), ഫാറൂഖ് ദാരിമി കൊല്ലമ്പാടി (കണ്‍), ആമില: എന്‍.എ അബ്ദു ലത്തീഫ് (ചെയര്‍), പിഎ അബ്ദുല്‍ ജലീല്‍ (കണ്‍), എസ്എം ഇബ്രാഹിം, യുകെ അബ്ദുല്‍ റഹ്്മാന്‍, ടിടി ആമു ഹാജി, റഫീഖ് ഹാജി മൊഗര്‍, മുനീര്‍ ഹാജി അണങ്കൂര്‍ (പ്രവര്‍ത്തക സമിതി അംഗം).
Post a Comment
0 Comments