എട്ടുമാസം ഗര്‍ഭിണിയായ കാഞ്ഞങ്ങാട് സ്വദേശിനി കുഴഞ്ഞു വീണ് മരിച്ചു
16:33:00
0
കാസര്‍കോട് (www.evisionnews.co): എട്ടുമാസം ഗര്‍ഭിണിയായ കാഞ്ഞങ്ങാട് സ്വദേശിനി കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞങ്ങാട് പരപ്പ തോടഞ്ചാലിലെ പരേതനായ അബ്ദുള്ളയുടെ മകള്‍ ഹസീന (34)യാണ് പുലര്‍ച്ചെ ഒന്നരമണിയോടെ കാഞ്ഞങ്ങാട് അജാനൂര്‍ കൊളവയലിലെ സഹോദരന്റെ വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഖാലിദ് അബൂദാബിയിലാണ്. ബീഫാത്തിമയാണ് മാതാവ്. മക്കള്‍: ഷബാസ് (13) ഷഫാ ഫാത്തിമ (4). സഹോദരങ്ങള്‍: ഷമീര്‍ (ദുബൈ), യൂനസ് (ഖത്തര്‍), സബീന.
Post a Comment
0 Comments