Type Here to Get Search Results !

Bottom Ad

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം: എസ്ടിഎ ഉത്തരവ് ഹൈക്കോടതി അസാധുവാക്കി


കൊച്ചി (www.evisionnews.co): കേരളത്തിലെ കോണ്‍ട്രാക്ട- കാര്യേജ് വാഹനങ്ങള്‍ക്ക് ഏകികൃത നിറംനടപ്പാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദു ചെയ്തു. ചട്ടങ്ങള്‍ പാലിക്കാതെയാണ് കളര്‍കോട് നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറട്ടി തീരുമാനമെടുത്തതെന്ന കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിസിഒഎ) വാദത്തെ അംഗീകരിച്ചാണ് വിധി. 


നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് കോടതി വിലയിരുത്തി. സിസിഒഎ സംസ്ഥാന സമിതിയും കാസര്‍കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് കുഞ്ഞിയും മറ്റുചില വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. ഹൈകോടതി ജഡ്ജി സതീഷ് മേനോനാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്. ഹര്‍ജിക്കാരായ സിസിഒഎക്ക് വേണ്ടി അഡ്വ. അലക്‌സ് എം സ്‌കറിയയും മുഹമ്മദ് കുഞ്ഞിക്ക് വേണ്ടി അഡ്വ. കാളീശ്വരം രാജ് എന്നിവര്‍ ഹാജരായി. 


യാതൊരു ചട്ടങ്ങളും പാലിക്കാതെ കേരളത്തില്‍ മാത്രംകളര്‍കോട് നടപ്പാക്കിയ നടപടി റദ്ദുചെയ്ത കോടതി വിധി സ്വാഗതം ചെയ്യുന്നതായി സിസിഒഎ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍ സംസ്ഥാന സെക്രട്ടറി എസ്. പ്രശാന്തന്‍ ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. എജെ റിയാസ്, കാസര്‍കോട് ജില്ലാ സെക്രട്ടറി ചോണായി മുഹമ്മദ് കുഞ്ഞി അറിയിച്ചു. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് വലിയ സാമ്പത്തിക വരുത്തുന്ന ഏകീകൃത നിറം ഒഴിവായത് ഏറെ ആശ്വാസകരമാകും.

Post a Comment

0 Comments

Top Post Ad

Below Post Ad