Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം കള്ളം പ്രചരിപ്പിക്കുന്നു: യൂത്ത് ലീഗ്


തൃക്കരിപ്പൂര്‍ (www.evisionnews.co): അഴിമതിയിലും കള്ളക്കടത്തിലും മുങ്ങിത്താഴുന്ന മന്ത്രിമാര്‍ക്കെതിരെയും സിപിഎം നേതാക്കള്‍ക്കും മക്കള്‍ക്കുമെതിരെയും സമരം നടത്തേണ്ട ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും കള്ളക്കഥകള്‍ കെട്ടിച്ചമച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സമരം നടത്തി പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യരാവുകയാണ്. സിപിഎം ആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പിറകെ വരാനിരിക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടകളില്‍ വിള്ളലുണ്ടാക്കാമെന്ന വ്യാമോഹത്തോടെ പാര്‍ട്ടി ചാനല്‍ വഴിയും സോഷ്യല്‍ മീഡിയയിലൂടെയും മുസ്ലിം ലീഗ് പാര്‍ടിക്ക് ബന്ധമില്ലാത്ത സ്വകാര്യ പങ്കാളിത്ത സംരംഭങ്ങളുടെ പേരില്‍ പാര്‍ട്ടി വിരുദ്ധരായ ചിലയാളുകളെ പിടിച്ചു ദുഷ്ടലാക്കോടെ നടത്തുന്ന ആരോപണങ്ങളും ഇരകളോടുള്ള ഐക്യപ്പെടലെന്ന നാടകവും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള തിരക്കഥ മാത്രമാണെന്ന് തിരിച്ചറിഞ്ഞു പ്രതികരിക്കണം. 
 
അതിന്റെ മറപിടിച്ചു മുസ്ലിം ലീഗ് പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും തകര്‍ക്കാന്‍ നടത്തുന്ന കുതന്ത്രങ്ങളില്‍ പെട്ട് പോകാതിരിക്കാന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഓരോ ഗുണകാംക്ഷിയും ജാഗ്രത കാണിക്കണം. തൃക്കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോളേജില്‍ എസ്എഫ്‌ഐക്ക് യുണിറ്റ് രൂപീകരിക്കാന്‍ കഴിയുന്നില്ല എന്ന കാരണം മറയാക്കി കള്ളകഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് കോളേജിനെ തകര്‍ക്കാനുള്ള എല്ലാ ഗൂഢശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിക്കുമെന്നും തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സഈദ് എം വലിയപറമ്പയും ജനറല്‍ സെക്രട്ടറി ടി എസ് നജീബും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad