കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മരണാനന്തര കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിഖായയുടെ കര്‍മ ഭടന്മാരും. ഇന്ന് പുലര്‍ച്ച മരിച്ച കീഴൂരിലെ എസ്എച്ച് കോയയുടെ അന്തിമകര്‍മങ്ങള്‍ക്കാണ് ജില്ലാ വിഖായ കമ്മിറ്റി നേതൃത്വം നല്‍കിയത്. എസ്എച്ച് കോയയുടെ മയ്യിത്ത് പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇസ്ലാമിക ആചാര പ്രകാരം കീഴൂര്‍ പടിഞ്ഞാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. കൊറക്കോട് താമസിച്ചിരുന്ന കോയ തങ്ങള്‍ കീഴൂരിലെ മെഡിക്കല്‍ കോയ എന്നറിയപ്പെട്ടിരുന്ന പരേതായ എസ്.എ കോയയുടെ സഹോദരനാണ്.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കബീര്‍ ചേരൂര്‍, മഹ്മൂദ് ദേളി, ത്വല്‍ഹത്ത് അമാനി, സിദ്ദിഖ് കോയ, അഷ്‌റഫ് സി.എം, ശംസീര്‍ പി.കെ, മുഹമ്മദ് പി.ബി. എന്നിവര്‍ നേതൃത്വം നല്‍കി, കരിം ഹാജി സിറ്റി ഗോള്‍ഡ്, സി.എല്‍ റഷീദ് ഹാജി, യൂസുഫ് ഹാജി കീഴൂര്‍, ജലീല്‍കോയ, അബ്ദുല്ലയമാനി സംബന്ധിച്ചു.
Post a Comment
0 Comments