ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സിബിഐ കോടതിയുടെ സുപ്രധാന വിധി ഇന്ന് പറയാനിരിക്കെ മസ്ജിദ് നിലനിന്ന അയോധ്യയിലും സുപ്രിം കോടതി പരിസരത്തും സുരക്ഷ കര്‍ശനമാക്കി. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാമന്ത്രിയുമായ എല്‍കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, മറ്റ് പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖര്‍ പ്രതികളായിട്ടുള്ള കേസില്‍ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിന്റെ വിചാരാണ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. എസ് കെ യാദവ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
Post a Comment
0 Comments