കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനത്തിന് എട്ടുമാസത്തിലെത്തുമ്പോള്‍ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 10013 കവിഞ്ഞു. ഇതില്‍ 8774 പേര്‍ക്കും രോഗംബാധിച്ചത് സമ്പര്‍ക്കം വഴി. 701 പേര്‍ വിദേശത്ത് നിന്നെത്തിയവരും 535 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇന്ന് 122 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 114 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത. 91 പേര്‍ക്ക് നെഗറ്റീവായി.
ജില്ലയില്‍ ഇതുവരെ 7657 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 79 ആയി. 2277 പേരാണ് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1202 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. ഇന്ന് ഏ്റ്റവും കൂടുതല്‍ പേര്‍ രോഗം സ്ഥിരീകരിച്ചത് നീലേശ്വരം മുനിസിപ്പാലിറ്റിയിലാണ്. 48പേര്‍. കാഞ്ഞങ്ങാട്- 11, കിനാനൂര്‍ കരിന്തളം- 5, മടിക്കൈ- 10, പടന്ന, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, ചെങ്കള- 3, പിലിക്കോട്- 7, തൃക്കരിപ്പൂര്‍- 4, കാസര്‍കോട്, പളളിക്കര, മഞ്ചേശ്വരം, കുറ്റിക്കോല്‍- 2, ദേലംപാടി- 6, മൊഗ്രാല്‍ പുത്തൂര്‍, വെസ്റ്റ് എളേരി, വലിയപറമ്പ, അജാനൂര്‍, പുത്തിഗെ, മധൂര്‍, ബദിയടുക്ക, കുമ്പള, മീഞ്ച, കോടോം ബേളൂര്‍, ബളാല്‍- 1.
വീടുകളില്‍ 3604 പേരും സ്ഥാപനങ്ങളില്‍ 1074 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4678 പേരാണ്. പുതിയതായി 492 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 247 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 122 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 257 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 258 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 229 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Post a Comment
0 Comments