വിദേശം (www.evisionnews.co): പുറത്തിറങ്ങുമ്പോള്‍ രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ മുതല്‍ എല്ലാവരും മാസ്‌ക് ധിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി യു.എ.ഇ. ശ്വാസസംബന്ധമായ അസുഖങ്ങളോ, വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള കുട്ടികള്‍ക്ക് മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഇളവ് ഉണ്ടായിരിക്കുക. അത്തരം ബുദ്ധിമുട്ടുകളുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല.
'കുട്ടികളില്‍ വൈറസ് ബാധിക്കാനുള്ള സാദ്ധ്യത കുറവാണെങ്കിലും അവര്‍ വൈറസ് വാഹകരാകാം. മറ്റുള്ളവര്‍ക്ക് അതെളുപ്പത്തില്‍ ബാധിക്കാം. മുഖാവരണം ധരിക്കുന്നത് രോഗം പകരാനുള്ള സാദ്ധ്യത കുറക്കും.' യു.എ.ഇ. സര്‍ക്കാര്‍ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മദി പറഞ്ഞു.
Post a Comment
0 Comments