കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും ടാറ്റാ പ്രൊജക്ട് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച കോവിഡ് ആശുപത്രി കെട്ടിട സമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് തെക്കില്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യം സാമൂഹിക നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡിജിഎം ഗോപിനാഥ റെഡ്ഡി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് താക്കോല്‍ കൈമാറും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എം രാജ ഗോപാലന്‍, എംസി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ എന്നിവര്‍ മുഖ്യസാന്നിധ്യമാകും. ത്രിതല പഞ്ചായത്ത്- മുന്‍സിപ്പല്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ സംസാരിക്കും.
ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ആന്റണി പി എല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെ.കുഞ്ഞി രാമന്‍ എംഎല്‍എ സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് നന്ദി പറയും. ആശുപത്രി കെട്ടിട നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് സഹകരിച്ച ടാറ്റാ പ്രൊജക്ട് ലിമിറ്റഡിന്റെ സാങ്കേതിക ഉദ്യാഗസ്ഥരേയും നിര്‍മാണ പ്രവൃത്തി കൃത്യസമയത്ത് പൂര്‍ത്തീയാക്കാന്‍ സഹകരിച്ച വിവിധ സംഘടനാ പ്രതിനിധികളേയും ചടങ്ങില്‍ ആദരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
Post a Comment
0 Comments