പട്‌ന (www.evisionnews.co): സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ തലയ്ക്കു വെടിയേറ്റ പതിനേഴുകാരന്‍ മരിച്ചു. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് സംഭവം. സെല്‍ഫി എടുക്കാനായി പിതാവിന്റെ ലൈസന്‍സുള്ള തോക്ക് കൈക്കലാക്കിയ 17കാരന്‍ അബദ്ധത്തില്‍ തലയിലേക്ക് കാഞ്ചി വലിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഓം പ്രകാശ് സിങ് എന്നയാളുടെ മകന്‍ ഹിമാന്‍സു കുമാറാണ് വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇമാലിയെ ഗ്രാമത്തിലുള്ള ഇവരുടെ വീട്ടിലായിരുന്നു സംഭവം. സെല്‍ഫിക്കായി പോസ് ചെയ്യുന്നതിനിടെ അറിയാതെ കാഞ്ചി വലിച്ചതാണെന്നും വെടിയൊച്ച കേട്ടാണ് താന്‍ ഓടിച്ചെന്നതെന്നും അയല്‍വാസി പറയുന്നു. വെടിയേറ്റ ഉടന്‍ തന്നെ ഹിമാന്‍സുവിനെ ആശുപത്രിയില്‍ എത്തിച്ചുവെന്നും അതിന് ശേഷമാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.
Post a Comment
0 Comments