ചട്ടഞ്ചാല്‍ (www.evisionnews.co): കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണനയത്തിനും ഓഹരി വിറ്റഴിക്കുന്നതിനും തൊഴില്‍ നിയമഭേദഗതിക്കും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന നയത്തിനുമെതിരെ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ പ്രധിഷേധ ദിനത്തിന്റെ ഭാഗമായി ചട്ടഞ്ചാലില്‍ ധര്‍ണ്ണാസമരം നടത്തി. കോവിഡ് നിയന്ത്രണംപാലിച്ച് നടത്തിയ സമരപരിപാടിയില്‍ വിവിധ ട്രേഡ് യൂണിയനുകളെ പ്രധിനിധീകരിച്ച് മുപ്പത് വളണ്ടിയര്‍മാര്‍ സംബന്ധിച്ചു.
എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍
തൊഴിലാളി എസ്ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് അബൂബക്കര്‍ കണ്ടത്തില്‍ അധ്യക്ഷത
വഹിച്ചു. സിഐടിയു നേതാവ് എവി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. സിഐടിയു നേതാവ്,
ടി നാരായണന്‍, കെ കൃഷ്ണന്‍, എഐടിയുസി നേതാവ് നാരായണന്‍ മൈലൂല, അണ്‍
എയ്ഡഡ്, പാരലല്‍ ആന്റ് സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി റഊഫ്
ബായിക്കര, എന്‍എല്‍യു നേതാവ് ഷാഫികണ്ണംപള്ളി പ്രസംഗിച്ചു.
Post a Comment
0 Comments