തിരുവനന്തപുരം (www.evisionnews.co): ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ ഏകകണ്‌ഠേന അഭിപ്രായം ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടും. സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് യോഗത്തില്‍ എല്ലാ കക്ഷികളും ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനത്തിനനുസരിച്ച് തിയതികളുടെ കാര്യത്തില്‍ ചില നീക്കുപോക്കുകള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല എന്നാണ് അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment
0 Comments