Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; കാസര്‍കോട് ഓറഞ്ച് അലര്‍ട്ട്

(www.evisionnews.co)സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടര സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്ത് ജില്ലകളിലും ചൊവ്വാഴ്ചഎട്ട് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി.സെപ്തംബർ 20 ഓടെബംഗാൾ ഉൾക്കടലിൽരണ്ടാം ന്യൂനമർദ്ദംരൂപപ്പെടാനും സാധ്യതയുണ്ട്.രണ്ടാം ന്യൂനമർദം രൂപപ്പെട്ടാൽഇപ്പോഴത്തെ പ്രവചന പ്രകാരം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് ഇത് കാരണമാകും. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad