കേരളം (www.evisionnews.co): സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌മെന്‍ ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഫോഴ്‌മെന്റ് ഓഫീസില്‍ വെച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം മന്ത്രിക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയായിരുന്നു നോട്ടീസ്. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. നയതന്ത്ര പാക്കേജുകള്‍ വഴി വന്ന പാഴ്‌സലുകളെ സംബന്ധിച്ചാണ് പ്രധാനമായും ചോദിച്ചത് എന്നാണ് അറിയുന്നത്.
Post a Comment
0 Comments