Type Here to Get Search Results !

Bottom Ad

കോവിഡ് വുഹാനിലെ ലാബില്‍ നിര്‍മിച്ചത്: ആരോപണവുമായി ചൈനയില്‍ നിന്ന് ഓടിപ്പോയ വൈറോളജിസ്റ്റ്


വിദേശം (www.evisionnews.co): കൊറോണ വൈറസ് പകര്‍ച്ചവ്യാധി ലോകത്തെ ബാധിച്ചതുമുതല്‍, അതിന്റെ ഉത്ഭവത്തെക്കുറിച്ച് പലതരത്തില്‍ ഉള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഏറ്റവും പുതിയതായി ഒരു ചൈനീസ് വൈറോളജിസ്റ്റിന്റെ ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായ ഡോ. ലി മെംഗ്-യാന്‍. തന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഉടനെ പ്രസിദ്ധീകരിക്കുമെന്നും അവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചൈനീസ് സര്‍ക്കാരില്‍ നിന്ന് ഒളിച്ചോടിയതായി പറയപ്പെടുന്ന ഇവര്‍ വെള്ളിയാഴ്ച ഐടിവിയില്‍ പ്രത്യക്ഷപ്പെടുകയും വൈറസ് മനുഷ്യനിര്‍മിതമാണെന്നതിന് തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു. 'മനുഷ്യ വിരലടയാളം പോലെയാണ് ജീനോം സീക്വന്‍സ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഇവ തിരിച്ചറിയാന്‍ കഴിയും. ചൈനയിലെ ലാബില്‍ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവര്‍ ഇത് നിര്‍മ്മിച്ചതെന്നും ആളുകളോട് പറയാന്‍ ഞാന്‍ ഈ തെളിവുകള്‍ ഉപയോഗിക്കും. ബയോളജി പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ഇത് മനസിലാക്കാന്‍ കഴിയും,'' ഡോ. ലി മെംഗ്-യാന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad