വയനാട് (www.evisionnews.co): കോടികളുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ മലയാളി പിടിയില്‍. അടക്കാക്കച്ചവടത്തിന്റെ മറവിലായിരുന്നു 42 കോടിയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ പനമരം അലി അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന അടക്കാ കച്ചവടത്തിന്റെ മറവിലായിരുന്നു ഇയാളും സംഘവും ജി.എസ്.ടി വെട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളിലായി പുറത്തുവരുമെന്നാണ് സൂചനകള്‍. അലി അക്ബറിന്റെ സഹായികളെയും തട്ടിപ്പുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Post a Comment
0 Comments