(ebiz.evisionnews.co) ചരിത്രവും പ്രകൃതി ഭംഗിയും ഒത്ത് ചേര്‍ന്ന വിശിഷ്ട സ്ഥലമാണ് കാസര്‍കോട് ജില്ലയിലെ തളങ്കര. മാലിക് ദീനാര്‍ മസ്ജിദിന്റെ പ്രൌഡിയും വാസ്തു ചാരുതയും ചന്ദ്രഗിരിപ്പുഴയുടെ മനോഹാരിത യും ഒത്ത് ചേര്‍ന്ന തളങ്കരയെ അത് മാത്രമല്ല വ്യത്യസ്തമാക്കുന്നത്. ജില്ലക്കും കേരളത്തിനും അഭിമാനമായി മാറിയ ഒരുപാട് വ്യക്തികളെ തളങ്കര സംഭാവന ചെയ്തിട്ടുണ്ട്, പ്രത്വേകിച്ച് ബിസിനസ് മേഖലയില്‍. സംരംഭകത്വവും നിത്യ പരിശ്രമവും തളങ്കര യുടെ രക്തത്തിലലിഞ്ഞിട്ടുണ്ട്. അതിന്റെ മകുടോദാഹരണമാണ് ലുഖ്മാനുൽ ഹക്കീം. 1990 ല്‍ ഖത്തറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി പരാജയത്തിന്റെ കൈപ്പ്നീര്‍ അനുഭവിച്ചെങ്കിലും ഉപേക്ഷിക്കാനോ വിശ്രമിക്കാനോ അദ്ദേഹം തീരുമാനിച്ചില്ല. നാം എന്താണോ നിരന്തരമായി ആഗ്രഹിക്കുന്നത് ,അതായി നമ്മള്‍ മാറുന്നു എന്ന് പറയും പോലെ വിജയിക്കാനുള്ള അടങ്ങാത്ത ത്വര ലുഖ്മാന്‍ തളങ്കരയെ ഗ്രേറ്റ് വാള്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ശില്പിയാക്കി മാറ്റി. ടൂറിസ്റ്റ് ഹോം മേഖലയിലേക്കുള്ള കാൽവെയപാണ് ഗ്രേറ്റ് വാൾ ടൂർസ്സ് ട്രാവൽസിലേക്ക് പിന്നീട് വഴി തുറന്നത്.
അദ്ദേഹത്തിന്‍റെ ജീവിതത്തിന്റെ യും ഗ്രേറ്റ് വാളും അതോട് കൂടി തുറക്കപ്പെടുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ അന്താരാഷ്‌ട്ര നിലവാരമുള്ള കമ്പനികളുമായി നെറ്റ് വർക്ക് സ്ഥാപിച്ച് ഖത്തർ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഗ്രേറ്റ് വാള്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ക്വാളിറ്റി സേവനം ഉറപ്പ് വരുത്തുന്നു. വ്യക്തികള്‍ക്കുള്ള വിസിറ്റിംഗ് വിസ തൊട്ട് കോര്‍പറേറ്റ് കമ്പനികളുടെ വൈവിധ്യമാര്‍ന്ന ട്രാവല്‍ ആവശ്യങ്ങള്‍ വരെ ഉയര്‍ന്ന പ്രൊഫഷണല്‍ സ്വഭാവത്തോട് കൂടി ചെയ്ത് കൊടുക്കുന്നു എന്നതാണ് ഗ്രേറ്റ് വാള്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തെ വേറിട്ട് നിര്‍ത്തുന്നത് .
കുഞ്ഞുനാളിലേ രക്തത്തിലലിഞ്ഞ സാമുഹിക ബോധത്തിന്റെയും സംഘാടനത്തിന്റെയും വെളിച്ചം ഏത് തിരക്കുകള്‍ക്കിടയിലും ഉയര്‍ച്ചകള്‍ക്കിടയിലും കെടാതെ പോവാന്‍ ലുഖ്മാന്‍ തളങ്കര ബദ്ധശ്രദ്ധ പുലര്‍ത്തുന്നു. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തിലുള്ളവന്‍ കരുണ കാണിക്കുമെന്ന വിശുദ്ധ വചനത്തെ ആവാഹിച്ച് തന്റെ ചുറ്റിലുമുള്ള അശരണര്‍ക്ക് തന്നാലാവും വിധം കാരുണ്യം ചൊരിയാന്‍ അദ്ദേഹം മുന്‍പന്തിയില്‍ നില്‍ക്കുന്നു. ജീവകാരുണ്യ രംഗത്തും പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളിലും പതിറ്റാണ്ടുകളായി മഹത്തായ സേവനങ്ങള്‍ സംഭാവന ചെയ്യുന്ന ഖത്തര്‍ കാസര്‍ഗോഡ് മുസ്ലിം ജമാഅത്തിന്റെ നിലവിലെ പ്രസിഡണ്ടാണ് ലുഖ്മാനുൽ ഹക്കീം. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന കാലയളവില്‍ പത്ത് നിര്ദ്ധനര്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. ഖത്തര്‍ കെ എം സി സി യുടെ കാസര്‍ഗോട് മണ്ഡലം പ്രസിഡണ്ട് ,സെക്രട്ടറി,ട്രഷറര്‍ തുടങ്ങിയ പദവികള്‍ വിവിധ കാലയളവുകളിലായി അദ്ദേഹം വഹിച്ചിട്ടുണ്ട്. രണ്ട് ടേമുകളിലായി 6 വർഷത്തോളമായി കാസർകോട് ജില്ല പ്രസിഡണ്ടായി തുടരുന്നു
തനിക്ക് ലഭിച്ച പദവികളുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായി നിറവേറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം പഠനം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി അദ്ദേഹത്തിന്റെ നേത്രത്വത്തില്‍ നടപ്പിലാക്കിയ സ്കോളര്‍ഷിപ്പ് പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഖത്തറിലെ കാസർഗോടിയൻസിന്റെ കൂട്ടായ്മയായ Qteak ന്റെ എം ഡി കൂടിയാണ് അദ്ദേഹം. 250 ഓളം അംഗങ്ങളുള്ള ബിസിനസ് സംരഭകരുടെ കൂട്ടായ്മയാണ് Qteak. മിഡിൽ ഈസ്റ്റിലെ ബാങ്കോട് നിവാസികളുടെ കൂട്ടായ്മയായ ഗൾഫ് ബാങ്കോട് ജമാഅത്തിന്റെ ചെയർമാൻ സ്ഥാനവും അദ്ദേഹം വഹിക്കുന്നു.
ലൈലയാണ് ലുഖ്മാനുൽ ഹക്കീമിന്റെ സഹധർമ്മിണി. ആറ് മക്കളാണ്. കവിത തുളുമ്പുന്ന ,പ്രാസ ഭംഗിയുള്ള പേരുകളാണ് ആറ് മക്കൾക്കും ലുഖ്മാൻ-ലൈല ദമ്പതികൾ നൽകിയിരിക്കുന്നത്. ലുനൈഫ്, ലുബൈബ, ലുത്ഫിയ്യ, ലാഷിറ, ലബീബ്, ലസീഖ. ബിസിനസ് രംഗത്തും രാഷ്ട്രീയ സാമുഹിക ജീവ കാരുണ്യ മേഖലകളിലും ഒരു പോലെ സജീവ സാന്നിധ്യമായ ലുഖ്മാനുൽ ഹക്കീം പുതു തലമുറക്ക് പ്രചോദനവും മാതൃകയുമാണ്.
Post a Comment
0 Comments