കേരളം (www.evisionnews.co): ലോക്ക്ഡൗണിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാടകവീട് ഉടമക്കെതിരെ പരാതിയുമായി ഭാര്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും വാടക നല്‍കണമെന്ന് നിരന്തരം നിര്‍ബന്ധിച്ചതാണ് ഓട്ടോ ഡ്രൈവറായ അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭാര്യ സൗമ്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തോപ്പുംപടിയില്‍ താമസിച്ചു വന്നിരുന്ന അനീഷിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകക്കായിരുന്നു അനീഷ് ഓട്ടോയെടുത്തിരുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഓട്ടോ ഓടിക്കാനാകാതായതോടെ അനീഷിന്റെ വരുമാനം പൂര്‍ണ്ണമായും നിലച്ചിരുന്നു. തുടര്‍ന്ന് ഉടമക്ക് വാഹനം തിരിച്ചുനല്‍കേണ്ടി വന്നു.
Post a Comment
0 Comments