കാസര്‍കോട് (www.evisionnews.co): ബേക്കല്‍ അഴിമുഖത്തിന് സമീപത്ത് കൂടി നടന്നു പോകുമ്പോള്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് കാണാതായ തമിഴ്നാട് തേനി ഭൂതിപുറത്തെ സ്വാമിരാജ് മുറൈശ്വരി ദമ്പതികളുടെ മകന്‍ ഷണ്‍മുഖന്റെ (22) മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കോട്ടിക്കുളം കടപ്പുറത്ത് കണ്ടെത്തിയത്.
ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം അഴിമുഖത്ത് എത്തിയതായിരുന്നു. എല്ലാവരും തിരിച്ചുപോയപ്പോള്‍ ബൈക്കെടുക്കാന്‍ പോകുന്നതിനിടേ കടലില്‍ വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഇതറിഞ്ഞിരുന്നില്ല. അഴിമുഖത്ത് പുഴയില്‍ വല വീശുന്ന ആളാണ് ഈ വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ഉദുമ പഞ്ചായത്തംഗം ശംഭുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ യുവാവിനായി തെരച്ചില്‍ നടത്തിയിരുന്നു.
Post a Comment
0 Comments