കാഞ്ഞങ്ങാട് (www.evisionnews.co): മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച മുനിസിപ്പല്‍ ജീവനക്കാരന്‍ വേണു പെരളത്തെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിവൈഎഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രതിഷേധ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിധീഷ് കടയങ്ങന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് എംപി ജാഫര്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ചിത്താരി, മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. എന്‍.എ ഖാലിദ്, ആബിദ് ആറങ്ങാടി, സി.കെ റഹ്്മത്തുള്ള സംസാരിച്ചു. ഇര്‍ഷാദ് കല്ലൂരാവി, ശിഹാബ് കാര്‍ഗില്‍, എംപി നൗഷാദ്, റമീസ് ആറങ്ങാടി, മുട്ടില്‍ പ്രകാശന്‍, ഹസന്‍ പടിഞ്ഞാര്‍, രഞ്ജിത്ത് ഐങ്ങോത്ത്, ആസിഫ് പോളി പ്രകടനത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments