Type Here to Get Search Results !

Bottom Ad

കോവിഡ് ഫലം വേഗത്തില്‍ അറിയുന്ന സിബി നാറ്റ് മെഷീന്‍ ജില്ലാശുപത്രിയില്‍ സജ്ജം

 
കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കോവിഡ് പരിശോധന വേഗത്തിലാക്കുന്ന യുനാറ്റ് സംവിധാനം ഉള്‍പ്പെടെയുള്ള സിബി നാറ്റ് മെഷീന്‍ എത്തി. കോവിഡ് പരിശോധന എളുപ്പത്തിലും വേഗത്തിലുമാക്കി രണ്ടു മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. 15 ലക്ഷം രൂപ ചെലവിട്ടാണ് മെഷിനറി വാങ്ങിയത്. പ്രസവശസ്ത്രക്രിയ, ഹൃദയസംബന്ധമായ ഓപ്പറേഷന്‍, അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമായി വരുമ്പോഴുള്ള പരിശോധനകള്‍ക്ക് കാത്തിരിക്കാതെ പുതിയ സംവിധാനത്തിലൂടെ ഫലം ലഭിക്കും. ഇതിനാവശ്യമായ രണ്ട് കെബി ഓണ്‍ലൈന്‍ യുപിഎസ് ക്വട്ടേഷന്‍ മുഖാന്തരം വാങ്ങണം. അതിനുള്ള കാലതാമസമാണ് മെഷീന്‍ സ്ഥാപിക്കുന്നതിന് വേണ്ടി വന്നത്.

15000 രൂപയിലധികം വിലയുളളയാണ് യുപിഎസ്. രണ്ടു മണിക്കൂര്‍ പ്രവര്‍ത്തനക്ഷമതയുള്ള യുപിഎസ് അടുത്ത ദിവസം ആസ്പത്രിയില്‍ എത്തും. സിബി നാറ്റ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ശീതീകരിച്ച മുറി ആസ്പത്രിയില്‍ തയാറായിട്ടുണ്ട്. മിതശീതാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന മെഷിനറിക്ക് പുറമെ ഫ്രീസര്‍, ഫ്രിഡ്ജ് തുടങ്ങിയ അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിനെത്തുന്ന മൃതദേഹങ്ങള്‍ കോവിഡ് പരിശോധനാഫലം വരാതെ ഇന്‍ക്വസ്റ്റ് ചെയ്യില്ലെന്ന പൊലീസ് നിലപാടിനെ തുടര്‍ന്ന് മൂന്നും നാലും ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ട അവസ്ഥയായിരുന്നു. ട്രൂനാറ്റ് പരിശോധനകൂടി ഇതിന്റെ ഭാഗമായി നടക്കുന്നതിനാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad