കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ ആക്രമണം വര്‍ദ്ധിക്കുന്നു. ദിനംപ്രതി കൂട്ടംചേര്‍ന്ന് നായ്ക്കള്‍ കടിച്ചു കീറിയവരുടെ എണ്ണം നൂറ് കണക്കിനാണ്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഒറ്റക്കു സഞ്ചരിക്കാന്‍ ഭയമാണ് ജില്ലയില്‍ ഗ്രാമങ്ങളില്‍ പലഭാഗത്തും ടൗണുകളിലും രാത്രി ആയാല്‍ പ്രേദേശം നായക്കൂട്ടം കയ്യടക്കിയിരിക്കുന്നു. ഒറ്റക്ക് സഞ്ചരിക്കുന്നവരെ കൂട്ടത്തോടെ ആക്രമിച്ച പരിക്കേല്‍പ്പിക്കുന്നത് നിത്യസംഭവമാണ്.
അറവുശാലകളില്‍ നിന്നും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കഴിച്ചുശീലിച്ച തെരുവുനായ്ക്കള്‍ രക്തദാഹികളായും ആക്രമ വാസന ഉള്ളവയായും മാറുന്നു. ഇത്തരം തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ അധികൃധര്‍ അനാസ്ഥ കാട്ടുകയാണ്. ഇത്് ഗൗരവകരമാണ്. തെരുവുനായ്ക്കളെ വളരെ അടിയന്തരമായി നിയന്ത്രിക്കണമെന്ന് ജില്ലാ സോഷ്യല്‍ സേവ് ഫെഡറേഷന്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട് ബി അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മസൂദ് ബോവിക്കണം, ട്രഷറര്‍ എ. രാമകൃഷ്ണ എന്നിവര്‍ സംസാരിച്ചു.
Post a Comment
0 Comments