തിരുവനന്തപുരം (www.evisionnews.co): സെക്രട്ടേറിയറ്റില്‍ നടന്ന തീപിടുത്തത്തില്‍ നയതന്ത്ര രേഖകള്‍ കത്തിനശിച്ചെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിആര്‍പിസി 199 (2) വകുപ്പ് പ്രകാരമാണ് നടപടി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഈ രണ്ട് നടപടികള്‍ക്കുമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി പികെ ജോസിനെ
ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മാധ്യമങ്ങള്‍
നല്‍കിയ വാര്‍ത്ത സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന്
തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
Post a Comment
0 Comments