കേരളം (www.evisionnews.co): സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി കൊച്ചി ഓഫീസ് കേസെടുത്തത്.
ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കി. ബിനീഷിന്റെ ആസ്തി വിവരങ്ങള്‍ അറിയിക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പിനും എന്‍ഫോഴ്സ്മെന്റ് കത്തു നല്‍കി. ബിനീഷ് കോടിയേരി സ്വത്ത് വിവരങ്ങള്‍ നല്‍കണം. അനുമതി ഇല്ലാതെ സ്വത്ത് വിവരങ്ങള്‍ കൈമാറ്റം ചെയ്യരുതെന്നും നോട്ടിസില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നോട്ടിസ് നല്‍കിയത്.
രജിസ്ട്രേഷന്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ രാധാകൃഷ്ണനാണ് എന്‍ഫോഴ്സ്മെന്റ് കത്തു നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും, അദ്ദേഹത്തിന്റെ ആസ്തിവകകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും സീല്‍ വെച്ച കവറില്‍ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Post a Comment
0 Comments