Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ ജീവനക്കാരുടെ ഒന്നിടവിട്ടുള്ള വരവ്: പൊതുജനം ദുരിതത്തില്‍: എകെ ആരിഫ്

Top Post Ad


കുമ്പള (www.evisionnews.co): പഞ്ചായത്തുകളിലടക്കം സര്‍ക്കാര്‍ ഓഫീസുകളില്‍ കോവിഡ് പ്രിതിരോധത്തിന്റെ ഭാഗമായി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാവുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ വളരെ ഏറെ പ്രയാസം ഉണ്ടാകുന്നതാണന്ന് കമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എകെ ആരിഫ് മുഖ്യമന്ത്രി ഉള്‍പ്പടെ അധികാരികള്‍ക്ക് നല്‍കിയ നിവേദനത്തിലൂടെ അഭിപ്രായപ്പെട്ടു.

ആരോഗ്യ ജീവനക്കാര്‍- പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെല്ലാം മുഴുദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റ് ഓഫീസുകളിലെ ഒട്ടുമിക്ക ജീവനക്കാരും ഒന്നിടവിട്ട ദിവസങ്ങളിലാണ് ഹാജരാവുന്നത് ഇതുമൂലം ദൈനംദിനം ചെറിയ ആവശ്യങ്ങള്‍ക്ക് പോലും നിരവധി തവണ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണുള്ളത്. കരം അടയ്ക്കാന്‍ പോലും പ്രയാസപ്പെടുന്നു. ഓഫീസുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ആണ് കാണാന്‍ സാധിക്കുന്നത്. 

സാധാരണ ഉടനടി നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ മാസങ്ങളായി ലഭിക്കുന്നില്ല. ഓണം അടക്കമുള്ള തുടര്‍ച്ചയായ അവധികള്‍ മറ്റുള്ള അവധികള്‍ ഒക്കെ ലഭിക്കുമെങ്കിലും ഒന്നിടവിട്ട അവധിയും ആകുമ്പോള്‍ ജനം ഏറെ ദുരിതത്തിലാവുകയാണ് ഇതിന് പരിഹാരമായി ദൂരെ ദിക്കുകളില്‍ നിന്നും ദിനേന വന്നു പോകുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസുകളോ മറ്റേതങ്കിലും തരത്തിലുള്ള യാത്രാ സംവിധാനങ്ങളോ ഉണ്ടാക്കി ദിനേന ഹാജരാകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Below Post Ad

Post a Comment

0 Comments