കേരളം (www.evisionnews.co): തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്ന വി മുരളീധരന്റെ നിലപാട് തള്ളി കേന്ദ്ര സര്‍ക്കാര്‍. ലോക് സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവരുടെ നക്ഷത്രമിടാത്ത ചോദ്യങ്ങള്‍ക്ക് രേഖാമൂലമാണ് ധനകാര്യ സഹമന്ത്രി മറുപടി നല്‍കിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഈ നിലപാട് തള്ളിയാണ് ധനകാര്യ സഹമന്ത്രി പാര്‍ലമെന്റില് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലേതടക്കം രാജ്യത്തെ വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്ത് വര്‍ദ്ധിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്റേയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയോ കസ്റ്റംസിന്റേയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, ഇത് രാജ്യത്തിന്റെ സാമ്പത്തി ഭദ്രതയെ ബാധിക്കുന്നതായി കണ്ടിട്ടുണ്ടോ, അങ്ങനെ ഉണ്ടെങ്കില്‍ ഈ വര്‍ഷം ഇതുവരെ കേരളത്തിലേതടക്കമുള്ള വിമാനത്താവളങ്ങളില്‍ ഈ വര്‍ഷം പിടിച്ച സ്വര്‍ണത്തിന്റേയും കഴിഞ്ഞ അഞ്ച് വര്‍ഷം സ്വീകരിച്ച നടപടികളുടേയും വിവരങ്ങള്‍ നല്‍കാമോ എന്ന് കേരള എംപിമാര്‍ ചോദിച്ചു.
Post a Comment
0 Comments