കേരളം (www.evisionnews.co): പോലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ട്രോള്‍ വീഡിയോക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി പരിഗണനക്കെടുത്തു. വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കിക്കൊണ്ട് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു എന്നാരോപിച്ച് ദിവസ വേതന തൊഴിലാളിയായ ശ്രീജിത്ത് രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്ന വീഡിയോക്ക് ഒപ്പം ''വര വര പൂച്ചാണ്ടി റെയില്‍ വണ്ടിയിലെ'' എന്ന് തുടങ്ങുന്ന ഒരു തമിഴ് ഗാനവും ചേര്‍ത്ത് പോലീസ് ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് സമരം ചെയ്യുന്നവര്‍ക്ക് എതിരെയായിരുന്നു വര്‍ഗ്ഗീയ വിദ്വേഷം പരത്തിയുള്ള സംഘപരിവാര്‍ പ്രവര്‍ത്തകനായ ശ്രീജിത്ത് രവീന്ദ്രന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ. വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 'ഡല്‍ഹിയില്‍ മിനിമം 50 ജിഹാദികളെങ്കിലും കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നു'. 'അമിത് ഷാ നിരാശപ്പെടുത്തരുത്' എന്നായിരുന്നു ഇയാളുടെ ഒരു പോസ്റ്റ്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തത്. അതേസമയം ശ്രീജിത്ത് രവീന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി ഏകപക്ഷീയമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
Post a Comment
0 Comments