Type Here to Get Search Results !

Bottom Ad

കോവിഡ് കാലത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി സഹ്‌റ വിമന്‍സ് ഡേ കോളജ് വിദ്യാര്‍ത്ഥിനികള്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി സഹ്‌റ വിമന്‍സ് ഡേ കോളജ് വിദ്യാര്‍ത്ഥിനികള്‍. വ്യത്യസ്തയിനം വിവിധ പരിപാടികള്‍ സമൂഹത്തിന് ഏറെ ഉപകാരപ്പെടുന്നതും പഠനാര്‍ഹമായ വീഡിയോ സ്‌ക്രിപ്റ്റുകള്‍, സ്‌കിറ്റുകള്‍, കാലിഗ്രാഫി, മത്സരപരീക്ഷകള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. തൂലിക രംഗത്തും വിദ്യാര്‍ത്ഥിനികള്‍ അവരുടെതായ ഇടംനേടിയിട്ടുണ്ട്.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ അഞ്ചു വര്‍ഷത്തെ മഹ്ദിയ കോഴ്‌സും കൂടെ കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഭൗതിക വിഷയങ്ങളും ലഭിക്കുന്നതോടൊപ്പം കൃത്യമായ ഫാമിലി കൗണ്‍സിലിംഗ് ക്ലാസും ലഭ്യമാകുന്നു. ഖുര്‍ആനും ശാസ്ത്രവും തമ്മിലുള്ള താരതമ്യപഠനം മുതല്‍ ഇസ്ലാമിക് മെഡിക്കല്‍ ഫീല്‍ഡിലേക്ക് ഇറങ്ങുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഏറെ സഹായകമാകുന്ന പ്രൊഫറ്റ് മെഡിക്കല്‍ സ്റ്റഡീസ് മറ്റു ന്യൂതനസംരംഭങ്ങളും സ്ഥാപനം ആവിഷ്‌കരിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ സമന്വയ വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ക്ക് പ്രത്യേകം കാമ്പസ് സ്ഥാപിച്ച് പുതിയ വിപ്ലവം തീര്‍ക്കുകയാണ് ചെങ്കള സെഹ്‌റ വിമന്‍സ്‌ഡേ കോളജ്.

Post a Comment

0 Comments

Top Post Ad

Below Post Ad