Type Here to Get Search Results !

Bottom Ad

24 മണിക്കൂറില്‍ 5 മരണം: കാസര്‍കോട് ജില്ലയില്‍ കോവിഡ് മരണം 70 ആയി, ചികിത്സയില്‍ 1975 പേര്‍

കാസര്‍കോട് (www.evisionnews.co

): 24മണിക്കൂറിനുള്ളില്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത് നാലുപേര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 70 ആയി. പടന്ന വടക്കേപ്പുറം സ്വദേശി കെകെ അബ്ദുല്‍ ഖാദര്‍ ഹാജി (82) ആണ് ഇന്നലെ വൈകിട്ടോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ഖാദര്‍ ഹാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.


മധൂര്‍ ഇസത്ത് നഗര്‍ സഫിയ പാലസില്‍ മുസ്തഫ ഷെയ്ഖ് അഹമ്മദ് (57), മീയ്യപദവിലെ ടി ഉമ്മര്‍ഹാജി (71) വോര്‍ക്കാടി പാത്തൂരിലെ ഫ്രാന്‍സിസ് മൊന്തേര (93), ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ ഇബ്രാഹിം ഖാലിദ് (66) എന്നിവരാണ് മരിച്ചത്. പനിയെയും ശ്വാസതടസത്തെയും തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുസ്തഫ ഷെയ്ക്. വിവിധ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ്മര്‍ഹാജി പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഫ്രാന്‍സിസ് മൊന്തേര. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബേഡഡുക്കയിലെ ഇബ്രാഹിം ഖാലിദ്. 


ജില്ലയില്‍ 8514 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 668 പേര്‍ വിദേശത്ത് നിന്നെത്തിയവരും 496 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7350 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 6469 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1975 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 846 പേര്‍ വീടുകളില്‍ ചികിത്സയില്‍ തുടരുന്നു. വീടുകളില്‍ 3572 പേരും സ്ഥാപനങ്ങളില്‍ 1278 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4850 പേരാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad