കാസര്‍കോട് (www.evisionnews.co): സ്റ്റേഷനില്‍ വിളിപ്പിച്ച് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐ അടക്കമുള്ള പോലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി വിധി. 2020 മെയ് 31 ഞായറാഴ്ചയാണ് സംഭവം. ശനിയാഴ്ച തളങ്കരയിലെ യൂസുഫലിയും ഹക്കീമും ബൈക്കില്‍ ടൗണില്‍ മരുന്നു വാങ്ങാന്‍ പോയിരുന്നു. പിറ്റേന്ന് രാവിലെ വീട്ടില്‍ എത്തിയ ടൗണ്‍ സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ തലേന്ന് ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു.
അപ്രകാരം സ്റ്റേഷനില്‍ ചെന്ന യൂസുഫലിയില്‍ നിന്ന് ബൈക്കിന്റെ താക്കോലും ലൈസന്‍സും പിടിച്ചു വാങ്ങിയ ശേഷം ആദ്യം രണ്ട് പോലീസുകാരും പിന്നീട് നാലു പോലീസുകാരും ചേര്‍ന്ന് വളഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവാക്കള്‍ പറയുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജോണ്‍, രജനീഷ്, സജീവന്‍, ലിനീഷ്, ജയേശ്, കണ്ടാലറിയുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments