കൊച്ചി (www.evisionnews.co): മന്ത്രി കെടി ജലീനെ എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടര മണിക്കൂറാണ് മന്ത്രിയെ ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ 10 മുതല്‍ ഒരു മണി വരെയായിരുന്നു എന്‍ഫോഴ്സമെന്റ് ഓഫീസില്‍ മന്ത്രിയുണ്ടായിരുന്നത്. രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടു. മൊഴിയെടുക്കല്‍ സൗഹാര്‍ദപരമായിരുന്നു എന്നാണ് വിവരം.
സ്വത്ത് വിവരങ്ങളാണ് ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. പത്തൊന്‍പതര സെന്റ് സ്ഥലവും വീടും ഉണ്ടെന്ന് ഇതിന് മന്ത്രി മറുപടി നല്‍കി. ഈ വസ്തു ഈട് വെച്ച് അഞ്ച് ലക്ഷം രൂപ താന്‍ ലോണ്‍ എടുത്തിട്ടുണ്ടെന്നും ഇതില്‍ ഒന്നരലക്ഷം രൂപ ഇനിയും അടക്കാന്‍ ബാക്കിയുണ്ടെന്നും മന്ത്രി അറിയിച്ചു.
ചോദ്യം ചെയ്യലിന് ഔദ്യോഗിക വാഹനത്തില്‍ പോകാതിരുന്നതിലും മന്ത്രി വിശദീകരണം നല്‍കി. മലപ്പുറത്തെ വിലാസത്തിലാണ് ചോദ്യം ചെയ്യലിന്റെ നോട്ടീസ് കിട്ടിയത്. അതിനാലാണ് ഔദ്യോഗിക വാഹനം ഒഴിവാക്കി പോയത്. മുഖ്യമന്ത്രിയെ അറിയിച്ച ശേഷമാണ് ജലീല്‍ ഇ.ഡിക്ക് മുന്‍പിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്. മൊഴി കൊടുത്ത ശേഷമുള്ള കാര്യം മുഖ്യമന്ത്രി അടക്കമുള്ള ആളുകളെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ചെന്നൈയില്‍ നിന്നുള്ള ജോയിന്റ് കമ്മീഷണര്‍ ഉണ്ടായിരുന്നതായാണ് വിവരം.
Post a Comment
0 Comments