Type Here to Get Search Results !

Bottom Ad

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട കാസര്‍കോട് ഫിഷ് മാര്‍ക്കറ്റ് തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ചെയര്‍പേര്‍സണ്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് 19 വ്യാപനം തുടര്‍ന്ന് ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ട് അനിശ്ചിതമായി ജില്ലാ അധികാരികള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയ കാസര്‍കോട് ഫിഷ് മാര്‍ക്കറ്റ് തുറന്നു കൊടുക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി ചെയര്‍പേര്‍സണ്‍ ബീഫാത്തിമ ഇബ്രാഹിം. അടച്ചുപൂട്ടാനുണ്ടായ ആവേശം തുറക്കുന്നതിന് ജില്ലാ ഭരണാധികരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത് ഖേദകരമാണെന്നും കോവിഡ് പ്രോട്ടോകോളിന് വിധേയമായി എല്ലാ തീരുമാനങ്ങളും കൈകൊണ്ടത് ജില്ലാ ഭരണാധികളാണെന്നും ഫിഷ് മാര്‍ക്കറ്റ് അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്തതും അവര്‍ തന്നെയാണെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ല. മാര്‍ക്കറ്റ് അനിശ്ചിതമായി തുറക്കാത്തത് കാരണം നഗരത്തിന്റെ പല ഭാഗങ്ങളിലും മത്സ്യ വ്യാപാരം തെരുവ് കച്ചവടമായി മാറിയ സ്ഥിതിക്ക് ഇനിയും അടച്ചിടാന്‍ പറ്റില്ലെന്നും തെരുവില്‍ മത്സ്യവ്യാപാരം നടത്തുന്നത് കര്‍ശനമായി നിരോധിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad