Type Here to Get Search Results !

Bottom Ad

കാസര്‍കോട് കോവിഡ് മരണം 43 ആയി: 1457 പേര്‍ ചികിത്സയില്‍, രോഗബാധിതര്‍ 5614

 
കാസര്‍കോട് (www.evisionnews.co): കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നതിനൊപ്പം മരണസംഖ്യ വര്‍ധിക്കുന്നതും ജില്ലയെ ആശയിലാഴ്ത്തുന്നു. ഇന്ന് ബേക്കല്‍ സ്വദേശിയായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചതോടെ ജില്ലയില്‍ മരണ സംഖ്യ 43ആയി. 5614പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 571 പേര്‍ വിദേശത്ത് നിന്നെത്തിയവരും 411 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4114 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. 

236പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 133പേര്‍ക്കായിരുന്നു പോസിറ്റീവ്. പോസിറ്റീവ് കേസില്‍ നേരിയ കുറവുണ്ടായതിന് പിന്നാലെയാണ് ജില്ലയില്‍ രോഗബാധ വീണ്ടും നൂറും ഇരുന്നൂറും കടന്നത്. ബുധനാഴ്ച 88 പേര്‍ക്കും ചൊവ്വാഴ്ച 15 പേര്‍ക്കും പോസിറ്റീവായി.

സമ്പര്‍ക്കത്തിലൂടെ 225 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറു പേര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മുളിയാര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. 39പേര്‍ക്ക്. കാസര്‍കോട് നഗരസഭയില്‍ 28ഉം ചെമ്മനാട് പഞ്ചായത്തില്‍ 21ഉം ഉദുമയില്‍ 17ഉം പേര്‍ക്കും കോവിഡ് പോസിറ്റീവായി. വീടുകളില്‍ 5147 പേരും സ്ഥാപനങ്ങളില്‍ 911 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6058 പേരാണ്.

ഇന്നലെ 70 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ പേര്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നുള്ളവരാണ് (13 പേര്‍). കാസര്‍കോട്, ഉദുമയില്‍ നിന്ന് ഏഴുപേര്‍ വീതം, ചെമ്മനാട്, ബദിയടുക്കയില്‍ നിന്ന് ആറുപേര്‍ വീതം, നീലേശ്വരം, ചെങ്കളയില്‍ നിന്ന് അഞ്ചുപേര്‍ വീതം, പള്ളിക്കര, അജാനൂരില്‍ നിന്ന് നാലുപേര്‍ വീതം, കയ്യൂര്‍- ചീമേനിയില്‍ നിന്ന് മൂന്ന് പേര്‍, മടിക്കൈ, കുറ്റിക്കോലില്‍ നിന്ന് രണ്ടു പേര്‍ വീതം, തലശ്ശേരി (കണ്ണൂര്‍ ജില്ല), കുമ്പള, തൃക്കരിപ്പൂര്‍, പടന്ന, ബേഡഡുക്ക, കള്ളാര്‍ നിന്ന് ഒരാള്‍ വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.

Post a Comment

0 Comments

Top Post Ad

Below Post Ad