Type Here to Get Search Results !

Bottom Ad

കോവിഡ് ബാധിതര്‍ ഏഴായിരത്തിനടുത്ത്: കാസര്‍കോട് ജില്ലയില്‍ മരണസംഖ്യ 52 ആയി

Top Post Ad


കാസര്‍കോട് (www.evisionnews.co): ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഏഴുമാസം കഴിയുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 6920 ആയി. ഇതില്‍ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 455 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 4901 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. 1970 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്.

രോഗബാധിതരുടെ എണ്ണത്തനനുസരിച്ച് മരണ സംഖ്യയും കൂടിവരികയാണ്. ഇതിനകം ജില്ലയില്‍ കോവിഡ് ലക്ഷങ്ങളോടെ മരിച്ചവരുടെ എണ്ണം 52ആയി. വെള്ളിയാഴ്ച മാത്രം മൂന്നുപേരാണ് മരിച്ചത്. പിലിക്കോട് ആനിക്കാടി കോളനിയില്‍ താമസിക്കുന്ന സുന്ദരനും മഞ്ചേശ്വരം പൊസോട്ടെ കുഞ്ഞാലി (65), ബളാല്‍ കൊന്നക്കാട് സ്വദേശി ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ എന്ന ഷാജി എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്. സുന്ദരനും കുഞ്ഞാലിയും പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ മരിച്ചത്. 

നിലവില്‍ വീടുകളില്‍ 5939 പേരും സ്ഥാപനങ്ങളില്‍ 1401 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7340 പേരാണ്. പുതിയതായി 259 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി .813 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 112 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 488 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 158 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 148 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Below Post Ad

Post a Comment

0 Comments