ദേശീയം (www.evisionnews.co): ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഉമാഭാരതി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടക്കുകയായിരുന്നെന്ന് ഉമാഭാരതി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തി സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ഉമാ ഭാരതി ട്വിറ്റില്‍ കുറിച്ചു. ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേ മാതരം കുഞ്ജില്‍ ക്വാറന്റീനില്‍ കഴിയുന്നതായും നാല് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുമെന്നും നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ വൈദ്യസഹായം തേടുമെന്നും അവര്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.
Post a Comment
0 Comments