ചെര്‍ക്കള (www.evisionnews.co): പൗരപ്രമുഖനും മുന്‍ ചെങ്കള പഞ്ചായത്ത് മെമ്പറുമായ പൈക്കയിലെ പിഎം ആമു (മാമുഞ്ഞി, 82) നിര്യാതനായി. മുസ്്‌ലിം ലീഗ് പൈക്കം ശാഖാ പ്രസിഡണ്ട്, ദുബൈ- പൈക്ക മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, പൈക്കം മണവാട്ടി മഖാം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ദുബൈ കെഎംസിസിയിലും വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: പിഎം സുബൈര്‍ (ഗള്‍ഫ്), സഫിയ, സുബൈദ, സലീന. മരുമക്കള്‍: എന്‍എ അബ്ദുല്ല, മൈമൂന, പരേതനായ മുഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: പിഎം ഷാഫി, സുഹ്‌റ, പരേതരായ പിഎം അബ്ദുല്ല, പിഎം മഹ്മൂദ്, പിഎം മൊയ്തു, പിഎം അസീസ്, നഫീസ.
Post a Comment
0 Comments