മലപ്പുറം:(www.evisionnews.co) രാജ്യത്തെ പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി സര്‍ക്കാരിന്റെ ഭരണകാലമെന്ന് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ തലങ്ങളില്‍ ആഹ്വാനം ചെയ്ത വിദ്യാര്‍ത്ഥികളുടെ കര്‍ഷക സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് കര്‍ഷക വേഷം ധരിച്ച് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷക മേഖലയെ സംരക്ഷിക്കേണ്ട സമയത്ത് കര്‍ഷകരെ ദ്രോഹിക്കാനും കോര്‍പ്പറേറ്റുകളെ സഹായിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്ലിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഗവണ്‍മെന്റ് സംവിധാനം ഉപയോഗിച്ചായിരുന്നു കാര്‍ഷിക വിളകള്‍ സംഭരിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മാഫിയകള്‍ക്ക് കൈക്കടത്താനുള്ള അവസരമുണ്ടാക്കി നല്‍കുന്നതാണ് പുതിയ ബില്ല്. ഇതില്‍ പ്രതിഷേധിച്ച് ഒരു മന്ത്രി രാജി വെച്ചുവെന്നത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സ്വാതന്ത്ര്യ കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ മുഖ്യാതിഥിയായിരുന്നു. എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.കെ.നജാഫ്, വൈസ്പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, സീനിയര്‍ വൈസ്പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, ഭാരവാഹികളായ കെ.എം.ഇസ്മായില്‍, എം.വി.അസ്സൈനാര്‍, അഡ്വ:പി.എ.നിഷാദ്, അഡ്വ: വി.ഷബീബ് റഹ്മാന്‍, എന്‍.കെ.അഫ്സല്‍, നവാഫ് കള്ളിയത്ത്, റാഷിദ് കൊക്കൂര്‍, വിംഗ് കണ്‍വീനര്‍മാരായ ഷിബി മക്കരപ്പറമ്പ്, ഡ്വ: വി.എം.ജുനൈദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖില്‍ കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍, ഹാഷിം കണ്ണ്യാല, ആബിദ് കല്ലാമൂല, എ.പി.ആരിഫ്, എം.ബിഷര്‍, സല്‍മാന്‍ കടമ്പോട്ട്, ഫര്‍ഹാന്‍ ബിയ്യം, നദീം ഒള്ളാട്ട്, എ.വി.നബീല്‍, നിസാം.കെ.ചേളാരി എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments