ചണ്ഡീഗഢ് (www.evisionnews.co): പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ല് കര്‍ഷക വിരുദ്ധമാണെന്ന് പറഞ്ഞ് ഹരിയാനയില്‍ നിന്നുള്ള രണ്ട് ബി.ജെ.പി നേതാക്കള്‍. പരമീന്ദര്‍ സിംഗ് ധുല്‍, രാംപാല്‍ മജ്ര എന്നീ നേതാക്കളാണ് കര്‍ഷക ബില്ലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹരിയാനയിലെ മുന്‍ എം.എല്‍.എമാരാണ് ഇരുവരും. കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
'ഇത് കര്‍ഷകവിരുദ്ധവും ജനവിരുദ്ധവുമാണ്. കൃഷിക്കാരെ സമൃദ്ധവും സന്തുഷ്ടവുമായി കാണാന്‍ ആഗ്രഹിച്ച, കര്‍ഷകരുടെ മിശിഹായെന്നറിയപ്പെടുന്ന സര്‍ ഛോട്ടു റാമിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍', പര്‍മീന്ദര്‍ സിംഗ് പറഞ്ഞു.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നിവയാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്ന മൂന്ന് ബില്ലുകള്‍. ബില്ലുകള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ ദിവസങ്ങളായി കര്‍ഷക പ്രക്ഷോഭം തുടരുകയാണ്.
Post a Comment
0 Comments