കാസര്‍കോട് (www.evisionnews.co): കീം എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി ഇബ്രാഹിം സുഹൈല്‍ ഹാരിസ്. സംസ്ഥാന തലത്തില്‍ ആറാം റാങ്ക് നേടിയാണ് ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈല്‍ ജില്ലയ്ക്ക് അഭിമാനമായത്. സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു സയന്‍സില്‍ ഈ മിടുക്കന്‍ 98 ശതമാനം മാര്‍ക്ക് നേടിയിരുന്നു. കോട്ടയം സെന്റ് ആന്റണി പബ്ലിക് സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. പത്താംതരം പൂര്‍ത്തിയാക്കിയത് കോളിയടുക്കം അപ്‌സരം പബ്ലിക് സ്‌കൂളില്‍ നിന്നുമാണ്.
ലക്ഷക്കണക്കിന് പേര്‍ എഴുതിയ ജെഇഇമെയില്‍
ദേശീയ തലത്തില്‍ 960-ാം റാങ്ക് സുഹൈല്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ബെണ്ടിച്ചാലിലെ എംഎ ഹാരിസിന്റെയും സമീറയുടെയും മകനാണ്. സഹോദരന്‍ അബ്ദുല്‍ ശുഹൈബ് സി.എ
ഇന്റേണല്‍ ഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. മുഹമ്മദ് ഷാവേസ് (എട്ടാംതരം),
ഫാത്തിമ സല്‍മ (മൂന്നാംതരം) എന്നിവരും സഹോദരങ്ങളാണ്.
Post a Comment
0 Comments