സ്പീക്ക് അപ്പ് കേരള: യുഡിഎഫ് കലക്ട്രേറ്റ് സത്യഗ്രഹ സമരം നടത്തി
21:10:00
0
കാസര്‍കോട് (www.evisionnews.co): സ്വര്‍ണ്ണ കള്ളക്കടത്ത്, ലൈഫ് മിഷന്‍ കോഴ, പ്രളയ തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സര്‍ക്കാറിന്റെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 'സ്പീക്ക് അപ്പ് കേരള' യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മൂന്നാംഘട്ടസമരത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് സത്യാഗ്രഹ സമരംനടത്തി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ല ഉല്‍ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍, എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്മാന്‍, കെ. നീലകണ്ഠന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഹരീഷ് ബി. നായര്‍ അബ്രഹാം തോണാക്കര, ജെറ്റോ ജോസഫ്, ജോര്‍ജ് പൈനാപ്പള്ളി, വി.കെ.പി ഹമീദലി, പി.കെ ഫൈസല്‍, കരിവെള്ളൂര്‍ വിജയന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, നാഷണല്‍ അബ്ദുല്ല, കെ. മുഹമ്മദ് കുഞ്ഞി, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.എ. ജലീല്‍, എം.പി.ജാഫര്‍,കെ.അബ്ദുല്ലകുഞ്ഞി,എ .ബി.ശാഫി, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.എ മുഹമ്മദലി, സി.വി തമ്പാന്‍, ബീഫാത്തിമ ഇബ്രാഹിം, അഷറഫ് എടനീര്‍, ടി.ഡി കബീര്‍, ഖാദര്‍ ഹാജി ചെങ്കള, ടി.വി. ഉമേശ്, ഹസന്‍ നെക്കര, സാഹിന സലിം, കെ.എല്‍. പുണ്ഡരികാക്ഷ, ജെയിംസ് മാരൂര്‍, നയിമുനിസ, സമീന മുജീബ്, രാജേഷ് പ്രസംഗിച്ചു.
Post a Comment
0 Comments