ബദിയടുക്ക (www.evisionnews.co): കാസര്‍കോട് മെഡിക്കല്‍ കോളജില്‍ വിദഗ്ദ ഡോക്ടര്‍മാരെ നിയമിച്ച് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഐ.സി.യു- വെന്റിലേറ്റര്‍ സൗകര്യം യാഥാര്‍ത്ഥ്യമാക്കുക, കോളജിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.
എന്‍എ നെല്ലിക്കുന്ന് എല്‍എല്‍എ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. നാരായണന്‍ നീര്‍ച്ചാല്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, സോമശേഖരന്‍, മാഹിന്‍ കേളോട്ട്, ബദ്‌റുദ്ധീന്‍ താസിം, ചന്ദ്രശേഖരറൈ, കാദര്‍മാന്യ, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക, ഗംഗാധര ഗോളിയടുക്ക, ജഗന്നാഥ റൈ, നിരജ്ഞന്‍ മാസ്റ്റര്‍, മനാഫ് നുള്ളിപ്പാടി, സത്താര്‍ കുടുപ്പംകുഴി, ഷരീഫ് പാഡ്‌ലടുക്ക, ഷാഫി ഗോളിയടുക്ക, അന്‍വര്‍ ഓസോണ്‍ സംബന്ധിച്ചു.
Post a Comment
0 Comments