സൗദി (www.evisionnews.co): സൗദിയില്‍ അഞ്ചര മാസങ്ങള്‍ക്ക് ശേഷം ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ സൗദിക്കകത്തുള്ളവര്‍ക്ക് മാത്രമായിരിക്കും ഉംറക്ക് അനുമതി ലഭിക്കുക. സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ, കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിദേശത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
മാര്‍ച്ച് രണ്ടിന് ആദ്യ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉംറ തീര്‍ത്ഥാടനത്തിനും മക്ക, മദീന തുടങ്ങിയ പുണ്യ നഗരികള്‍ സന്ദര്‍ശിക്കുന്നതിനും പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ കോവിഡ് സ്ഥിതി ആശ്വാസകരമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ, ഉംറ തീര്‍ത്ഥാടനം ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ സൗദിക്കകത്തുളളവര്‍ക്ക് മാത്രമായിരിക്കും ഉംറക്ക് അനുമതി ലഭിക്കുക. ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന തിയതിയും സമയവും പ്രത്യേക മൊബൈല്‍ ആപ്പ് വഴി നിര്‍ണയിക്കണം.
ഹജ്ജ് മാതൃകയില്‍ ഇവ്വിധം അനുമതി പത്രം നേടുന്നവര്‍ക്ക് മാത്രമേ ഉംറ നിര്‍വഹിക്കുവാനാകൂ. അനുമതി ലഭിക്കുന്നവര്‍ കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതാണ്. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഘട്ടം ഘട്ടമായി ഉംറ തീര്‍ത്ഥാടനം പഴയപോലെ പൂര്‍ണ്ണായും പുനസ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post a Comment
0 Comments